prem

വെഞ്ഞാറമൂട്: കുട്ടികളുടെ നാടക വേദിയയായ രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടിയായ 'രംഗസുവർണ'യുടെ ഭാഗമായി പനവൂർ പി.എച്ച്.എം.കെ.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തിരുവാതിര ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രേം കല ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ ബി. ബിജു അദ്ധ്യക്ഷനായിരുന്നു. രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത ആമുഖ പ്രഭാഷണം നടത്തി. ശ്രീമണി ടീച്ചർ തിരുവാതിര ശില്പശാല നയിച്ചു. അദ്ധ്യാപകൻ അനിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ മുൻ ഹെഡ്മിസ്ട്രസും രംഗപ്രഭാതിന്റെ ആദ്യ നാടകമായ 'പുഷ്പ കിരീടത്തിലെ' നടിയുമായിരുന്ന ലത ടീച്ചറെ ചടങ്ങിൽ അനുമോദിച്ചു. രേഷ്മ, ബിജു എം എസ്, ചിത്രലേഖ, രമ്യ കെ.എസ്, ഹരീഷ്, അഖിൽ ബാബു, സ്കൂൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. സ്‌കൂളിലെ 50ൽ പരം വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. രംഗപ്രഭാതിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളിൽ ഡിസംബർ 7ന് പ്രൊഫ. എസ് രാമനുജം അനുസ്മരണവും മുത്തശ്ശികിളികൾ എന്ന നാടകവും അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. നാടകം വീണ്ടും അവതരിപ്പിക്കുന്നത് ഹരീഷ് എസ്, ചിത്രലേഖ എന്നിവരുടെ നേതൃത്വത്തിലാണെന്നും സംഘാടകർ പറഞ്ഞു.