seminar

കിളിമാനൂർ: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കാർഷിക ചരിത്ര സെമിനാർ കിളിമാനൂർ രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരള മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ മടവൂർ അനിൽ അദ്ധ്യക്ഷനായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ വിഷയാവതരണം നടത്തി. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ, ജില്ലാ ജോ. സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, ഏരിയാ പ്രസിഡന്റ് അഡ്വ. കെ. വിജയൻ, എം. ഷാജഹാൻ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ഹരിഹരൻപിള്ള എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ.കെ. ബൈജു സ്വാഗതവും മേഖലാ സെക്രട്ടറി ജെ. അനിൽകുമാർ നന്ദിയും പറഞ്ഞു.