വിതുര: വിതുര ചാരുപാറ എം.ജി.എം പൊന്മുടി വാലി പബ്ലിക് സ്‌കൂളിലെ ആനുവൽ സ്‌പോർട്സ് മീറ്റ് ഇന്ന് രാവിലെ 9.30ന് നടക്കും. വിതുര ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ എ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. രഞ്ജിത് അലക്‌സാണ്ടർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ അഡ്വ.എൽ. ബീന എന്നിവർ നേതൃത്വം നൽകും.