ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ വേതനം കൈപ്പറ്റി വരുന്ന ഗുണഭോക്താക്കൾ ആധാർ ലിങ്ക് ചെയ്‌തിട്ടുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്, ആധാർ, ടി.സി, എംപ്ലോയ്മെന്റ് കാർഡ്, തൊഴിൽ രഹിത വിതരണ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം ഡിസംബർ 5,6,7 തീയതികളിൽ 11 മുതൽ 4 വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. രേഖകൾ ഹാജരാക്കാത്തവർക്ക് വേതനം നൽകില്ലെന്നും സെക്രട്ടറി അറിയിച്ചു.