കിളിമാനൂർ:ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പട്ടികജാതി സങ്കേതങ്ങളിൽ നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള വിതരണ പദ്ധതി യുടെ ഭാഗമായി പന്തു വിള അംബേദ്കർ കോളനി കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം ബി.സത്യൻ എം.എൽ.എ.നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു അദ്ധ്യക്ഷക നായ ചടങ്ങിൽവാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ വി.ബൈജു റിപോർട്ട് അവതരിപ്പിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ്,ബ്ലോക്ക് പഞ്ചായത്തംഗം ജി.ഹരികൃഷ്ണൻ നായർ,കെ.വത്സല കുമാർ എന്നിവർ പങ്കെടുത്തു.