നെടുമങ്ങാട് : ജവഹർനവോദയ വിദ്യാലയത്തിൽ ഒമ്പതാംക്‌ളാസിൽ ഒഴിവുള്ള സീറ്റുകളിൽ ഡിസം.10 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ കെ.എസ് പ്രകാശ്കുമാർ അറിയിച്ചു.ജില്ലയിലെ അംഗീകൃത വിദ്യാലയങ്ങളിൽ ഇക്കൊല്ലം എട്ടാം ക്ലാസിൽ പഠിക്കുന്നവരാകണം.01-05 -2004 നു ശേഷമോ 30-04-2008 നു മുമ്പോ ജനിച്ചവരായിരിക്കണം.വിശദവിവരങ്ങൾക്ക് www.navodaya.gov.in, nvsadmissionclassnine.in എന്നീ സൈറ്റുകൾ സന്ദർശിക്കുകയോ 0472 2849300 എന്ന നമ്പരിൽ വിളിക്കുകയോ ചെയ്യണം.