തിരുവനന്തപുരം : തിരുവനന്തപുരം മെയിൻ ഇന്നർവീൽ ക്ളബിന്റെ ചാരിറ്റി സെയിൽസ് നാളെ രാവിലെ 10ന് ഗൗരിപാർവതിഭായി ഹസൻ മരിക്കാർ ഹാളിൽ ഉദ്ഘാടനം ചെയ്യും. വിപുലമായ വസ്ത്രശേഖരം, ഫുഡ് കോർട്ട്, ഹോം ഫർണിഷിംഗ്, ജുവലറി, മ്യൂറൽ പെയിന്റിംഗ്സ്, യാത്രിക ട്രാവൽസ് തുടങ്ങി തിരുവനന്തപുരം നിവാസികളുടെ അഭിരുചിക്കൊത്ത വിവിധ സ്റ്റാളുകൾ ഉണ്ടായിരിക്കും.