ബാലരാമപുരം: ഇൻഡ്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ ഇപ്റ്റയുടെ കാട്ടാക്കട മേഖലാ സമ്മേളനം നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബാലൻ തിരുമല,​വത്സലൻ രാമംകുളത്ത്,​സാജു.കെ.പി.എസി,​സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ ഇപ്റ്റ ജില്ലാ ജോയിന്റ് സെക്രട്ടറി എം.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.കൺവെൻഷനിൽ എൻ.ഡി രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ഭാരവാഹികളായി മുൻഷി രാജേന്ദ്രൻ (രക്ഷാധികാരി)​,​ പ്രദീപ് ചടയമുറി (പ്രസിഡന്റ് )​,​ പ്രിയ ശ്യാം (വൈസ് പ്രസിഡന്റ് )​,​ സി.ജിഷ്ണുകുമാർ (സെക്രട്ടറി)​,​ പ്രശാന്ത് മഴകം ചേരി (പ്രോഗ്രാം കോർഡിനേറ്റർ)​ എന്നിവരെ തിരഞ്ഞെടുത്തു.