പുല്പള്ളി: കോളറാട്ടുകുന്ന് പൈക്കമൂല ആദിവാസി കോളനിയിലെ വിജയനെ (45) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച വൈകിട്ട് കോളനിയിലെ ഗോപിയുമായി വാക്ക്തർക്കമുണ്ടായിരുന്നതായി പറയുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരും. വിജയൻ മർദ്ദിച്ചതായി ആരോപിച്ച് ഗോപി (35) പുല്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാവിലെയാണ് വിജയനെ മരിച്ച നിലയിൽ കണ്ടതെന്ന് ഭാര്യ ഉഷ പറഞ്ഞു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.