നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിന്റെയും കാർഷിക വികസന സമിതിയുടെ നേതൃത്വത്തിലുള്ള ക്ലസ്റ്റർ സഹകരണ വാഴകൃഷി കർഷകരുടെയും സഹായത്തോടെ ആനാട്ട് കർഷകചന്തയ്ക്ക് തുടക്കമായി.ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉത്ഘാടനം ചെയ്തു.അടിസ്ഥാന വിലയ്ക്കപ്പുറം ലേലം നടത്തിയാണ് കച്ചവടം .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്,കൃഷി ഓഫീസർ ജയകുമാർ തുടങ്ങി ജനപ്രതിനിധികളും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു.എല്ലാ വ്യഴാഴ്ചയും ആനാട് ബാങ്ക് ജംഗ്ഷനിൽ രാവിലെ 7ന് തുടങ്ങുന്ന ചന്ത 9 ന് സമാപിക്കും.