നെടുമങ്ങാട് :ഡി.എ കുടിശികയും കുട്ടികൾക്ക് വിതരണം ചെയ്ത യൂണിഫോം തുണിക്കുള്ള പ്രതിഫലവും ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ നെടുമങ്ങാട് ഉപജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് ആർ.ജയകാന്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കൗൺസിലർമാരായ റോബർട്ട് വാത്സകം,മധു ടി.ഐ,പുഷ്പരാജ്,എ.സലിം,എ.ഷാജി തുടങ്ങിയവർ സംസാരിച്ചു.