മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് യോഗപരിശീലകയേയും ജന്റർ റിസോഴ്സ് സെന്റർ,ജാഗ്രതാ സമിതി പ്രവർത്തനത്തിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററിനേയും ആവശ്യമുണ്ട്.യോഗ പരിശീലകയ്ക്ക് ബി.എൻ.വൈ.എസ് ബിരുദമോ,യോഗ അസോസിയേഷനും കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം.സൈക്കോളജി,സോഷ്യോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററിന് ഉണ്ടായിരിക്കണം.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 5ന് മുൻപ് അപേക്ഷ സമർപ്പിക്കണം.