കോവളം: വിഴിഞ്ഞം ചപ്പാത്തിൽ റിട്ട. എസ്.ഐയുടെ വീട്ടിൽ നിന്ന് മൂന്നരപ്പവൻ സ്വർണം മോഷണം പോയി. കഴിവൂർ ചപ്പാത്ത് എം.കെ.പി ഭവനിൽ ശശിധരന്റെ വീട്ടിൽ നിന്നാണ് സ്വർണം കവർന്നത്. ഇന്നലെ രാവിലെ വീട്ടുകാർ ഉറക്കമെണീറ്റ് നോക്കിയപ്പോൾ അടുക്കളയിലെ പിൻവാതിൽ തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഹാളിലെ അലമാര പരശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.