തിരുവനന്തപുരം:സർക്കാർ സ്ഥാപനങ്ങളെ കുറിച്ചുള്ള അഴിമതിയാരോപണങ്ങൾ പരിഗണിക്കാൻ ഇന്നലെ കളക്ടറേറ്റിൽ ജില്ലാ വിജിലൻസ് കമ്മിറ്റി ചേർന്നു. എ.ഡി.എം വി.ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് നേരിട്ടു പരാതി പറയാനുള്ള അവസരം യോഗത്തിൽ ലഭിച്ചു. വിജിലൻസ്, പൊലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.