തിരുവനന്തപുരം: ആലംകോട് - കിളിമാനൂർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ രണ്ടു മുതൽ മൂന്നു ദിവസത്തേക്ക് ചെമ്മരുതി ജംഗ്ഷൻ മുതൽ നഗരൂർ ജംഗ്ഷൻ വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഈ ദിവസങ്ങളിൽ വാഹനങ്ങൾ ചെമ്മരത്തി ജംഗ്ഷൻവെള്ളല്ലൂർ നഗരൂർ ജംഗ്ഷൻ വഴി പോകണമെന്നും അറിയിപ്പിൽ പറയുന്നു.