mani

കിളിമാനൂർ: ഇന്ത്യൻ കാർഷികരം​ഗത്തിന്റെ തകർച്ചക്കിടയാക്കുമായിരുന്ന ആർ.സി.ഇ.പി കരാറിൽ നിന്ന് അവസാന നിമിഷം മോദിസർക്കാർ പിന്മാറിയത് രാജ്യത്ത് ഉയർന്നുവന്ന കർഷക പ്രതിക്ഷേധത്തെ ഭയന്നാണെന്ന് മന്ത്രി എം.എം. മണി. കേരള കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ ഭാ​ഗമായി പോങ്ങനാട് ജം​ഗ്ഷനിൽ സംഘടിപ്പിച്ച ആർ.സി.ഇ.പിയും കാർഷിക മേഖലയും എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പി സർക്കാർ ഒപ്പിട്ട കാർഷിക കരാറുകളെല്ലാം രാജ്യത്തെ കൃഷിക്കാരുടെ താത്പപര്യങ്ങൾക്ക് വിരുദ്ധവും കുത്തകമുതലാളിമാരുടെ താത്പപര്യങ്ങൾക്ക് വേണ്ടിയുമായിരുന്നു. എല്ലാ വിളകളും വൻ വിലതകർച്ച നേരിടുന്നത് ഇത്തരത്തിലുള്ള ജനദ്രോഹകരാറുകൾകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷനായി. കശുഅണ്ടി തൊഴിലാളിയൂണിയൻ ജില്ലാ സെക്രട്ടറി ജി .രാജു വിഷയാവതരണം നടത്തി. കേരള ധാതു വികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ, കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ് പത്മകുമാർ, ജില്ലാസമ്മേളന സംഘാടകസമിതി ചെയർമാൻ എസ്.ജയചന്ദ്രൻ, ജനറൽ കൺവീനർ എസ്.ഹരിഹരൻ പിള്ള, കെ .വിജയൻ, വി. കുട്ടൻ,​ രഘുനാഥൻ, തുടങ്ങിയവർ സംസാരിച്ചു. സി .പി .എം ലോക്കൽ സെക്രട്ടറി എൻ. പ്രകാശ് സ്വാ​ഗതവും ആർ. മോഹനചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.