bjp

ആര്യനാട്:അഴിമതിയും കോൺഗ്രസും ഇരട്ട സന്തതികളാണെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി നയിക്കുന്ന ഗാന്ധിജി സങ്കൽപ്പ് യാത്ര ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രൻ.മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സുധീർ,വെള്ളാഞ്ചിറ സോമശേഖരൻ, മലയിൻകീഴ് രാധാകൃഷ്ണൻ,വെങ്ങാനൂർ സതീഷ്,രാജീവ്,പുഞ്ചക്കരി സുരേന്ദ്രൻ, കല്ലയം വിജയകുമാർ,എം.വി.രഞ്ജിത്,പുതുക്കുളങ്ങര അനിൽ കുമാർ, പാറയിൽ മധു തുടങ്ങിയവർ സംസാരിച്ചു.