water-tap

കോവളം: കോട്ടുകാൽ പഞ്ചായത്തിലെ മന്നാേട്ടുകോണത്ത് കുടിവെള്ളം മുടങ്ങുന്നതായി പരാതി. ജല അതോറിട്ടിയുടെ കാഞ്ഞിരംകുളം സെക്ഷന്റെ പരിധിയിൽ വരുന്ന ഇവിടെ അഞ്ഞൂറോളം കുടുംബങ്ങളാണ് പൈപ്പ് വെള്ളം ആശ്രയിക്കുന്നത്. കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ നിരവദി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് വാർഡ് അംഗം ബിനുവിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജല അതോറിറ്റി ഓഫീസ് ഉപരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.