കാട്ടാക്കട:ഡിസംബർ ഒന്നിന് നെയ്യാറ്റിൻകരയിൽ നടക്കുന്ന ലത്തീൻ സമുദായസംഗമ വിളംബര ബൈക്ക് റാലിയും പതാകാ പ്രയാണത്തിന്റെ ഭാഗമായി കാട്ടാക്കട ഫെറോനയിൽ മുൻ സോണൽ പ്രസിഡന്റ് സലോമന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തൂങ്ങാംപാറ ജംഷനിൽ ബൈക്ക് റാലിയും നടക്കും.ബൈക്ക് റാലി ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും.തുടർന്ന് ഫെറോനയുടെ വിവിധ ഭാഗങ്ങളിൽ ജാഥനടത്തി നെയ്യാറ്റിൻകരയിൽ റാലി സമാപിക്കും. ഫാ.വൽസലൻജോസ്,വൈസ് ചെയർമാൻ എ.വർഗ്ഗീസ്,ഫെറോനാ കൗൺസിൽ സെക്രട്ടറി ആൻസലദാസ്,ഷിബു മുതിയാവിള,രത്നരാജൻ,രതീഷ്,കുഞ്ഞുമോൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകും.