കാട്ടാക്കട:കാട്ടാക്കട പൊന്നറ മഠത്തിൽ ഭഗവതിക്ഷേത്രത്തിൽ മോഷണം. ഇന്നലെ വൈകിട്ട് നാലരയോടെ ക്ഷേത്രത്തിൽ തൂക്കാനെത്തിയ ജീവനക്കാരിയാണ് ക്ഷേത്രത്തിന്റെ ഓഫീസ് തുറന്നുകിടക്കുന്നത് കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി സമീപത്തെ പുരയിടത്തിൽ നിന്നു തുറന്നിട്ട നിലയിൽ കണ്ടെത്തി. ക്ഷേത്രഭാരവാഹികൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.