കുളത്തൂർ: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക കല്ലിംഗൽ ശാഖാ പ്രതിഷ്ഠാവാർഷികവും ശാഖാ വാർഷികവും ഡിസംബർ 1, 2 തീയതികളിൽ നടക്കും. ഒന്നിന് വൈകിട്ട് 4ന് ശാഖാ പ്രസിഡന്റ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗം കരിക്കകം സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ യൂത്ത് മൂവ്മെന്റ് കമ്മറ്റി രൂപീകരണവും നടക്കും. 2ന് വൈകിട്ട് 4ന് സ്വാമി ബോധിതീർത്ഥ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് പ്രസംഗിക്കും. ശാഖാ സെക്രട്ടറി ടി. ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. വി. വിവേകാനന്ദൻ സ്വാഗതവും കെ. ഉണ്ണി നന്ദിയും പറയും. യോഗാനന്തരം വിശേഷാൽ ഗുരു പൂജയും സമൂഹ പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.