pkd-nambiar

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിലാണ് കേരളം മുന്നോട്ട് പോകുന്നതെങ്കിൽ അടുത്ത 10 വർഷത്തിനിടയിൽ ഹിന്ദുക്കൾ കേരളത്തിൽ ന്യൂനപക്ഷമായി തീരുമെന്ന് ഡൽഹി മലയാളിയും കോളമിസ്റ്റുമായ പി.കെ.ഡി നമ്പ്യാർ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിന്താസായാഹ്നത്തിൽ ''കേരളത്തിലെ ജനസംഖ്യ അസന്തുലിതാവസ്ഥയും ഹിന്ദുക്കൾ നേരിടുന്ന വെല്ലുവിളിയും'' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിഭജന സമയത്ത് പാകിസ്ഥാനിൽ 20 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇന്ന് വെറും 1.6 ശതമാനം മാത്രമായി ചുരുങ്ങി. ബംഗ്ലാദേശിൽ 30 ശതമാനം ഉണ്ടായിരുന്നിടത്ത് എട്ടു ശതമാനമായി. കേരളത്തിൽ 54 ശതമാനമുള്ള ഹിന്ദുക്കളിൽ 41 ശതമാനം കുട്ടികൾ ജനിക്കുമ്പോൾ 27 ശതമാനമുള്ള മുസ്ലീം മതവിഭാഗത്തിൽ 42 ശതമാനമാണെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മണ്ണിനേയും അമ്മയേയും സംസ്‌കാരത്തേയും സ്‌നേഹിക്കുന്നവർ വർഗീയവാദികളായി മുദ്രകുത്തപ്പെടുത്തുന്ന സ്ഥിതിയാണ് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ജി. അഞ്ജനാദേവി അദ്ധ്യക്ഷത വഹിച്ചു.