
കണ്ണൂർ: പയ്യാവൂരിൽ ഒരു സ്കൂളിലെ അദ്ധ്യാപകൻ 8 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ തങ്ങൾക്കുണ്ടായ പീഡനാനുഭവം പുറത്ത് പറഞ്ഞത്. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും കൗൺസിലിംഗിൽ പങ്കെടുത്തിരുന്നു. ഒരു കുട്ടി ചൈൽഡ് ലൈനിന് എഴുതിയ കത്തിലാണ് അന്വേഷണം നടന്നത്.
പരാതി ഉയർന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ ചന്ദനക്കാംപാറ സ്വദേശിയായ കായികഅദ്ധ്യാപകനെ സസ്പെന്റ് ചെയ്തു. എന്നാൽ, ഇതേവരെ സ്കൂൾ പ്രധാനാദ്ധ്യാപകനോ കുട്ടികളുടെ രക്ഷിതാക്കളോ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. ഉന്നതങ്ങളിലെ സമർദ്ദം മൂലമാണ് പൊലീസിൽ പരാതിപ്പെടാതിരിക്കാൻ കാരണമായി പറയുന്നത്. കുട്ടികളുടെ പരാതി അടങ്ങുന്ന റിപ്പോർട്ട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും.