actor-wife

കൊച്ചി: സിനിമാ നടന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ എസ് സുരേഷിനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. പാലക്കാട് പട്ടാമ്പിയിൽ 2017ലാണ് കേസിനാസ്പദമായ സംഭവം. സിനിമ നടന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവ്.

നടന്റെ ഭാര്യ ആദ്യം പൊലീസ് കംപ്ലെയ്ന്റ് സെല്ലിലാണ് പരാതി നൽകിയത്. എന്നാൽ നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഇവർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പിന്നീട് കോടതിയിലും പരാതി നൽകുകയായിരുന്നു. എസ്.ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കെയാണ് എ.സി.പിക്ക് എതിരെ ആരോപണം ഉയർന്നുവന്നത്.