വക്കം: മുൻ പ്രധാനമന്ത്രി വി.പി. സിംഗിന്റെ 11-ാം ചരമവാർഷികം ആചരിച്ചു. മണനാക്കിൽ നടന്ന ചടങ്ങ് ജനതദൾ ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ ഉദ്ഘാടനം ചെയ്തു. പി.എം.എ ഷിബു അദ്ധ്യക്ഷത വഹിച്ചു. വക്കം മനോജ്, കടയ്ക്കാവൂർ മണികണ്ഠൻ, ബൈജു തുടങ്ങിയവർ സംസാരിച്ചു.