ബാലരാമപുരം: ലൂർദ്ദിപുരം സെന്റ് ഹെലൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണവും സെമിനാറും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്തു.കാഞ്ഞിരംകുളം ഗിരി അദ്ധ്യക്ഷത വഹിച്ചു.കെബ്സ് ജില്ലാ സെക്രട്ടറി ബൈജു നെല്ലിമൂട് ക്ലാസ് നയിച്ചു.അദ്ധ്യാപിക രേഷ്മ, ജാൻസി,ചിത്ര,ലിന്റാ അനുജ,നീതു തുടങ്ങിയവർ സംബന്ധിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബേബി സിറിയക് സ്വാഗതം പറഞ്ഞു.ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു.