കാട്ടാക്കട:കാട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ ദിനാഘോഷം ചലചിത്ര നടൻ പി.ബി.ജഗദീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത,വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ,പി.ടി.എ പ്രസിഡന്റ് പുഷ്പലാലി,സ്കൂൾ ചെയർപേഴ്സൺ കുമാരി. എം. മഞ്ജിമ,സ്കൂൾ മാനേജർ ഫാ.ഡോ. വർഗ്ഗീസ് നടുതല,പ്രിൻസിപ്പാൾ ടോമി ജോസഫ്,വൈസ് പ്രിൻസിപ്പാൾ എസ്.എസ്.ശോഭഎന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.