ബാലരാമപുരം: സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ ബി.നാരായണൻ നാടാരുടെ ഇരുപത്തിയെട്ടാം അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 6ന് ഗ്രന്ഥശാലഹാളിൽ നടക്കും.കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇൻഡ്യ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും.മുക്കോല രത്നാകരൻ അദ്ധ്യക്ഷത വഹിക്കും.കൗൺസിലർ നെടുമം മോഹനൻ,​അഡ്വ.കെ.ജയചന്ദ്രൻ,​മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ.അഗസ്റ്റിൻ തോമസ്,​ കാമരാജ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി എസ്.കെ.വിജയകുമാർ,​സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,​ജനതാദൾ(എസ്)​ കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു,​ ഗ്രന്ഥശാല പ്രസിഡന്റ് വി.ഗംഗാധരൻ നാടാർ,​വൈസ് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ,​സെക്രട്ടറി വി.എസ് വിഷ്ണു എന്നിവർ സംസാരിക്കും.