
1. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് തുടങ്ങിയത് ഏതു വർഷം?
1984ൽ
2. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ സംവിധാനം ഏത്?
ഡൽഹി മെട്രോ
3. ഇന്ത്യയിലെ എട്ടാമത്തെ മെട്രോ റെയിൽവേ സംവിധാനം ഏത്?
കൊച്ചി മെട്രോ
4. ഏറ്റവും കൂടുതൽ റെയിൽവേ ദൈർഘ്യമുള്ള ഇന്ത്യയിലെ സംസ്ഥാനമേത്?
ഉത്തർപ്രദേശ്
5. റെയിൽവേ സോണിന്റെ പദവിയുള്ള മെട്രോ റെയിൽ സർവീസ് ഏത്?
കൊൽക്കത്ത മെട്രോ
6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത് ആര്?
ജോൺ മത്തായി
7. ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റിയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
വഡോദര (ഗുജറാത്ത്)
8. ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത തീവണ്ടി ഏത്?
ട്രെയിൻ - 18 (വന്ദേ ഭാരത് എക്സ്‌പ്രസ്)
9. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിയതെന്ന്?
1853 ഏപ്രിൽ 16
10. നാഷണൽ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ന്യൂഡൽഹി
11. കൊങ്കൺ റെയിൽവേയുടെ നീളം എത്ര?
741 കിലോമീറ്റർ
12. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയേത്?
വർണാന്ധത
13. അയഡിന്റെ കുറവുമൂലം തൈറോയ്‌ഡ് ഗ്രന്ഥി വിങ്ങുന്ന രോഗാവസ്ഥ ഏത്?
ഗോയിറ്റർ
14. വൈറ്റമിൻ ബി 1ന്റെ (തയാമിൻ) കുറവുമൂലം ഉണ്ടാകുന്ന രോഗമേത്?
ബെറിബെറി
15. കണരോഗത്തിന് കാരണം ഏത് വൈറ്റമിന്റെ അപര്യാപ്തതയാണ്?
വൈറ്റമിൻ ഡി
16. മെലാനിന്റെ അഭാവത്തിൽ തൊലിയിലുണ്ടാകുന്ന നിറവ്യത്യാസമേത്?
പാണ്ട്
17. അരിവാൾരോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?
പാരമ്പര്യരോഗം
18. രക്തത്തിലെ അരുണരക്താണുക്കൾ അമിതമായി വർദ്ധിക്കുന്ന രോഗാവസ്ഥ ഏത്?
പോളിസൈത്തീമിയ
19. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസേത്?
കോൺകേവ് ലെൻസ്
20. 'ക്രിസ്തുമസ് രോഗം " എന്നറിയപ്പെടുന്ന പാരമ്പ്യരോഗം ഏത് ?
ഹീമോഫീലിയ.