തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് റസിഡന്റ്‌സിന്റെ പേരൂർക്കട, കുടപ്പനക്കുന്ന്, നാലാഞ്ചിറ ജനകീയ വികസന സമിതിയുടെ ഉദ്ഘാടനവും വി.കെ. പ്രശാന്ത് എം.എൽ.എക്ക് സ്വീകരണവും നാളെ വൈകിട്ട് 6ന് പേരൂർക്കട അഖിലം ഓഡിറ്റോറിയത്തിൽ നടക്കും. പേരൂർക്കട, കുടപ്പനക്കുന്ന്, നാലാഞ്ചിറ ജംഗ്ഷനുകളുടെ വികസനം, അമ്പലമുക്ക് - പേരൂർക്കട- വഴയില മേൽപ്പാല നിർമാണം, പേരൂർക്കട മാതൃക ജില്ലാ ആശുപത്രി, മാർക്കറ്റ് എന്നിവയുടെ വികസനം തുടങ്ങിയ വിഷയങ്ങളിൽ എം.എൽ.എയ്ക്ക് നിവേദനം നൽകുമെന്നും ജനകീയ സമിതി കൺവീനർ വി. ഗോപൻ, ചെയർമാൻ ആർ. സദാശിവൻ നായർ എന്നിവർ അറിയിച്ചു.