green

കിളിമാനൂർ: 'പച്ചത്തുരുത്ത് ' പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് തല ഉദ്ഘാടനം കിളിമാനൂർ ബ്ലോക്കിലെ പുളിമാത്ത് പഞ്ചായത്തിൽ ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് അദ്ധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു സ്വാഗതം പറഞ്ഞു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബേബി സുധ, ശാലിനി, ബ്ലോക്ക് മെമ്പർമാരായ വത്സലകുമാർ, യഹിയ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു എന്നിവർ പങ്കെടുത്തു.