pks

പാറശാല: പട്ടികജാതി ക്ഷേമ സമിതി പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമം പി.കെ.എസ് സംസ്ഥാന പ്രസിഡന്റും മുൻ എം.പി യുമായ എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. പരശുവയ്ക്കൽ ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ പി.കെ.എസ് പാറശാല ഏരിയ പ്രസിഡന്റ് ഡി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പാറശാല ഏരിയ കമ്മിറ്റി അംഗം കടകുളം ശശി, പി.കെ.എസ് ജില്ലാ സെക്രട്ടറി എം.പി. റസൽ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുരേഷ്, കേരള നാടാർ മഹാജന സംഘം സംസ്ഥാന സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ദേവരാജൻ പാറശാല, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, സി.പി.എം പരശുവയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മധു, ഏരിയ കമ്മിറ്റി അംഗം വൈ. സതീഷ്, പി.കെ.എസ് ജില്ലാ ട്രഷറർ ഡി. സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പി.കെ.എസ് പാറശാല ഏരിയ സെക്രട്ടറി എഫ്.ആർ. സാജുകുമാർ സ്വാഗതവും പരശുവയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ. സുനിൽകുമാർ കൃതജ്ഞതയും പറഞ്ഞു.