കുഴിത്തുറ:നിദ്രവിളയ്ക്കടുത്ത് മദ്യലഹരിയിൽ ബോട്ടിൽ നിന്ന് ആറ്റിൽ വീണ് യുവാവ് മരിച്ചു.അസം സ്വദേശി മദൻദാസാണ് (23)മരിച്ചത്.രജികുമാർ എന്നയാളുടെ ബോട്ട് താമ്രപർണി ആറ്റിൽകരയിൽ കെട്ടിയിട്ടിരുന്നു.കഴിഞ്ഞദിവസം രാത്രി മദൻദാസും കൂട്ടുകാരും അതിലിരുന്ന് മദ്യപിക്കുകയായിരുന്നു.മദൻദാസ് കാൽതെന്നി ആറ്റിൽ വീണു.കൂട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.കൊല്ലങ്കോട് ഫയർ ഫോഴ്സ് തിരച്ചിൽ നടത്തി ഇന്നലെ രാവിലെ 9മണിക്ക് മൃതദേഹം കരയ്ക്കെടുക്കുകയായിരുന്നു.