പാലോട്: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയിൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ്‌ യൂണിയന്റെ ( സി.ഐ.ടി യു )​ പ്രാഥമിക അംഗത്വത്തിൽ നിന്നും എസ്.എം. ഷെറീഫിനെ പുറത്താക്കി. ഡോ. എം. രാജേന്ദ്രപ്രസാദിന് പകരം ജനറൽ സെക്രട്ടറിയായി വി. ജയകുമാറിനെ തിരഞ്ഞെടുത്തു. കോലിയക്കോട് എൻ. കൃഷ്‌ണൻ നായർ, അഡ്വ. ഷൗക്കത്ത് അലി, പി.എസ്. മധു, ഇബ്രഹിം കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.