തിരുവനന്തപുരം :തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഡിസംബർ ഒന്നിന് സെൻട്രൽ സ്റ്റേഡിയത്തിൽ ലയൺസ് ക്ളബ് കായികമേള നടത്തുമെന്ന് ഡിസ്ട്രിക് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് വ്യക്തിഗത അവാർഡും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാലയങ്ങൾക്ക് ട്രോഫിയും നൽകും. 40 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ അമിത് തിവാരി മേളയ്ക്ക് പതാക ഉയർത്തും.ഡിസ്ടിക്ട് ഗവർണർ ഡോ .എ . ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ബാൻഡ് മേളത്തോടെ കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മാർച്ച് പാസ്റ്റ് ഉണ്ടാകും. സമ്മാനദാനച്ചടങ്ങിൽ വൈസ് ഗവർണർമാരായ വി.പരമേശ്വരൻകുട്ടി, കെ. ഗോപകുമാർ മേനോൻ, ഡിസ്ട്രിക്ട് ചെയർമാൻ ഡോ .കെ.ജി. ചന്ദ്രശേഖരൻ നായർ എന്നിവർ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ കെ.എസ് .സുനിൽ കെ.ജി.പരമേശ്വരൻ നായർ, ടി.ബിജുകുമാർ, ജി.അജികുമാർ എന്നിവർ പങ്കെടുത്തു.