കടയ്ക്കാവൂർ: കടയ്ക്കാവൂർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ വനിതാ സമിതി രൂപീകരിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ കീഴിൽ ഈ പ്രദേശത്തെ മുരുക ഭക്തരായ വനിതകളുടെ യോഗം ക്ഷേത്രത്തിൽ കൂടിയാണ് വനിതാ സമിതി രൂപീകരിച്ചത്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് സജു പെരിങ്ങേറ്റിൽ അദ്ധ്യക്ഷത വഹിച്ചു ഷിബു കടയ്ക്കാവൂർ ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷീല(ചെയർപേഴ്സൺ), പ്രഭ (കൺവീനർ) എന്നിവർ അംഗങ്ങളായ ഇരുപതംഗ കമ്മിറ്റി രൂപീകരിച്ചു.