നെയ്യാറ്റിൻകര:ശിവഗിരി ശ്രീനാരായണ ധർമ്മ വൈദീക സംഘം ട്രസ്റ്റിന്റെ വൈദിക പ്രചാരസഭ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി യോഗം ട്രസ്റ്റ് ജനറൽ സെക്രട്ടറി അരുവിപ്പുറും അശോകൻ ശാന്തി ഉദ്ഘാടനം ചെയ്തു.ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം,ചെമ്പഴന്തി,ശിവഗിരി എന്നിവിടങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു.താലൂക്ക് പ്രസിഡന്റ് മുരുകൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അജേഷ്ശാന്തി, ജില്ലാ ജോ.സെക്രട്ടറി ശോഭ,അർജ്ജുനൻശാന്തി,ശിവദാസൻശാന്തി, താലൂക്ക് വർക്കിംഗ് പ്രസി‌ഡന്റ് മുല്ലൂർ ശശിധരൻ,ശൈലജ തുടങ്ങിയവർ പ്രസംഗിച്ചു.താലൂക്ക് സെക്രട്ടറി വി.ജെ.അരുൺ ശാന്തി റിപ്പോർട്ട് അവതരിപ്പിച്ചു.വാസുദേവൻശാന്തി സ്വാഗതവും ശൈലജ നന്ദിയും പറഞ്ഞു.