തിരുവനന്തപുരം: മുൻ മന്ത്രിയും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകയുമായിരുന്ന മലയാളി വനിതാനേതാവ് ലക്ഷ്മി എൻ. മേനോന്റെ 25-ാമത് ചരമദിനത്തോടനുബന്ധിച്ച് ഇന്ന് ആൾ ഇന്ത്യ വിമെൻസ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ളബ് ഹാളിൽ അനുസ്മരണ സമ്മേളനം നടത്തും. രാവിലെ 11ന് പൂയംതിരുനാൾ ഗൗരി പാർവതി ഭായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ദിരാ രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. വി.എം. സുധീരൻ, ജോൺസൺ ജെ. ഇടയാറൻമുള, ഗോമതി നായർ തുടങ്ങിയവർ സംസാരിക്കും.