നെയ്യാറ്റിൻകര:പെൻഷൻകാർക്കുള്ള കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ കോട്ടുകാൽ മണ്ഡലം വാർഷിക യോഗം ആവശ്യപ്പെട്ടു.കോട്ടകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സജി യോഗം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.വേലപ്പൻനായർ,ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.എ.മധുസൂദനൻനായരെ പ്രസിഡന്റായും കെ.പീതാംബരനെ സെക്രട്ടറിയായും ശാന്തകുമാരി അമ്മയെ ട്രഷററായും തിരഞ്ഞെടുത്തു.