നെയ്യാറ്റിൻകര:അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം ഇന്ന് നാളെയുമായി കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ നടക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എ.ഫ്രാങ്ക്ലിൻ അദ്ധ്യക്ഷനായിരിക്കും.നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കെ.ആൻസലൻ എം.എൽ.എ സമ്മാനം വിതരണം ചെയ്യും.