കല്ലമ്പലം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംഘടനയുടെ കുടവൂർ മേഖലാ സമ്മേളനം ഇന്ന് രാവിലെ 10 ന് ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.എസിൽ നടക്കും. ഉദ്ഘാടനം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എ. ഗണേശൻ നിർവഹിക്കും. പ്രസിഡന്റ് ജെ. സക്കീർ ഹുസൈൻ അദ്ധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ്. സുധീർ സ്വാഗതവും, നാസ്സിമുദ്ദീൻ നന്ദിയും പറയും. സെക്രട്ടറി വിജിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് മുതിർന്ന കർഷക തൊഴിലാളികളെ അഡ്വ. വി. ജോയി എം.എൽ.എ ആദരിക്കും.