കോവളം: എസ്.എൻ.ഡി.പി യോഗം കോട്ടുകാൽ ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ,യൂണിയൻ ഭാരവാഹികളായ സി.ഷാജിമോൻ,ആർ.തുളസീധരൻ,കട്ടച്ചൽകുഴി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി മധുസൂദനൻ (പ്രസിഡന്റ്),രാജേന്ദ്രൻ (വൈസ് പ്രസിഡന്റ് ),ശശിധരൻ (സെക്രട്ടറി) ,സഞ്ജയ് കുമാർ ( യൂണിയൻ പ്രതിനിധി ),ബാഹുലേയൻ, സുരേന്ദ്രൻ, അനിൽകുമാർ, ശ്രീകണ്ഠൻ, വത്സല, ജയന്തി, ക്യാ്ര്രപൻ രവീന്ദ്രൻ, പ്രകാശ്, ശ്രീകണ്ഠൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു