നെയ്യാറ്റിൻകര: കെ.എൽ.സി.എ സംസ്ഥാന സമ്മേളനവും ലത്തീൻ കത്തോലിക്ക സമുദായ സംഗമവും

ഇന്നും നാളെയും നെയ്യാറ്റിൻകരയിൽ നടക്കും.

ഇന്ന് ഉച്ചക്ക് 2ന് കെ.എൽ.സി.എ മുൻ മേഖലാ പ്രസിഡന്റ് വി.ജെ. ശലമോന്റെ സ്മൃതി മണ്ഡപത്തിൽ നിന്നുളള പതാക പ്രയാണം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് നെയ്യാറ്റിൻകര ടൗണിലേക്ക് 1 ലക്ഷം ലത്തീൻ കത്തോലിക്ക സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന റാലി നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് അക്ഷയാ കോപ്ലക്സിൽ നടക്കുന്ന പൊതു സമ്മേളനം നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, മേഴ്സികുട്ടിയമ്മ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളാകും. സമുദായ വക്താവ് ഷാജി ജോർജ്ജ് വിഷയാവതരണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി. ജെ തോമസ് പ്രമേയം അവതരിപ്പിക്കും. കെ.എൽ.സി.എ നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ഡി. രാജു, ശശി തരൂർ എം.പി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, കെ.ആർ.എൽ.സി.സി സെക്രട്ടറി ജനറൽ ഫാ. ഫ്രാൻസിസ് സേവ്യർ, എം.എൽ.എ മാരായ

കെ. ആൻസലൻ, കെ.എസ്. ശബരീനാഥ്, എം.വിൻസെന്റ്, കെ.ജെ. മാക്സി, ടൈസൺ മാസ്റ്റർ, ടി.ജെ. വിനോദ്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കേരള കോണ്‍ഗ്രസ്സ് ജോസ് കെ. മാണി വിഭാഗം പ്രസിഡന്റ് ജെ. സഹായദാസ്, ആർ. സെൽവരാജ് എക്സ് എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്ര്യു.ആർ. ഹീബ തുടങ്ങിയവർ പ്രസംഗിക്കും.