sivagiri

ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മിനി മാരത്തൺ മത്സരം നാളെ രാവിലെ കല്ലമ്പലം കടുവാപ്പളളിയിൽ നിന്ന് ആരംഭിക്കും. അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, അജി എസ്.ആർ.എം, പി.ജെ.നഹാസ്, ഡി.ജയപ്രകാശൻ എന്നിവർ സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കടുവാപ്പളളി ചീഫ് ഇമാം അബു റബി സദഹത്തുളള, ഡോ.ബോബി ചെമ്മണ്ണൂർ എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് നിർവഹിക്കും.

ഒളിമ്പ്യന്മാരായ പി.രാമചന്ദ്രന്റെയും ജിൻസി ഫിലിപ്പിന്റെയും സാന്നിദ്ധ്യത്തിലാണ് മത്സരം ആരംഭിക്കുക. സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി.അനിൽകുമാർ സ്വാഗതവും ചീഫ് കോ-ഓർഡിനേറ്റർ സ്വാമി ബോധിതീർത്ഥ നന്ദിയും പറയും.