പാറശാല: ധനുവച്ചപുരം ഗവ. ഐ.ടി.ഐയിലെ കെ.എസ്.യു പ്രവർത്തകനായ ഷാനിനെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാറശാല, ചെങ്കൽ ബ്ലോക്ക് കമ്മിറ്റികളും കെ.എസ്.യു, യൂത്ത് കോൺഗ്രസ് കമ്മിറ്റികളും സംയുക്തമായി ഐ.ടി.ഐയിലേക്ക് മാർച്ച് നടത്തി. ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ധനുവച്ചപുരം ഐ.ടി.ഐ ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്‌തു. എം. വിൻസെന്റ് എം.എൽ.എ, മുൻ എം.എൽ.എമാരായ എ.ടി. ജോർജ്, ആർ. സെൽവരാജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, അഡ്വ. പ്രാണകുമാർ, ഗോപാലകൃഷ്ണൻ നായർ, ജോസ് ഫ്രാങ്ക്‌ളിൻ, മാരായമുട്ടം സുരേഷ്, അഡ്വ. മഞ്ചവിളാകം ജയൻ, കൊറ്റാമം വിനോദ്, എം.ആർ. സൈമൺ, അഡ്വ. മുഖിനുദീൻ, അഡ്വ. വിനോദ് സെൻ, അഡ്വ. ബെനഡിക്ട്, പൊഴിയൂർ ജോൺസൻ, നിർമ്മല, നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അവനീന്ദ്രകുമാർ, മണ്ഡലം പ്രസിഡന്റമാരായ രഞ്ജിത്ത് റാവു, കൊല്ലയിൽ ആനന്ദൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്. ഉഷാകുമാരി, യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.ഒ. അരുൺ, ചെങ്കൽ റെജി, സജിൻലാൽ, അനു, കൊറ്റാമം ലിജിത്ത്, കെ.എസ്.യു നേതാക്കളായ അജിൻ, വിഷ്ണു, പ്രദീപ്, അരുൺ എസ്.കെ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ കൊല്ലിയോട് സത്യനേശൻ, വി. ശ്രീധരൻ നായർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നു.