വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്ന് തുടങ്ങി ഡിസംബർ 3ന് സമാപിക്കും. ആനാവൂർ സ്കൂളിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 8.30ന് നടക്കുന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, കൺവീനർ കെ. സുരേഷ് കുമാർ, സുരജാദേവി, മണലി സ്റ്റാന്റിലി തുടങ്ങിയവർ സംസാരിക്കും. ആനാവൂർ ഗവ. എച്ച്.എസ്.എസ്, മൂവേലിക്കര സ്റ്റേഡിയം, മണലിവിള ഇൻഡോർ സ്റ്റേഡിയം, നെയ്യാർഡാം നീന്തൽകുളം എന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 2 ന് ഉച്ചയ്ക്ക് 3 ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് പ്രസിഡന്റ് സുജാതകുമാരി അദ്ധ്യക്ഷത വഹിക്കും.