kerala-university-

തിരുവനന്തപുരം രാജ്യ​ത്തിന് മാതൃ​ക​യായി ഉയർന്നു​നിൽക്കുന്ന കേരള സർവ​ക​ലാ​ശാ​ലയെ . അനാ​വശ്യ വിവാ​ദ​ങ്ങ​ളു​യർത്തി അപ​കീർത്തി​പ്പെ​ടു​ത്ത​രു​തെന്ന് വൈസ് ചാൻസ​ലർ ഡോ.​വി.പി മഹാ​ദേ​വൻപി​ള​ള​യുടെ അദ്ധ്യ​ക്ഷ​ത​യിൽ ചേർന്ന സെനറ്റ് യോഗം ഏക​ക​ണ്ഠ​മായി അഭ്യർത്ഥിച്ചു.

മോഡ​റേ​ഷൻ മാർക്ക് സംബ​ന്ധിച്ച് ഉയർന്നു​വന്ന പ്രശ്ന​ങ്ങ​ളിൽ ആരെ​ങ്കിലും ബോധ​പൂർവ്വം കൃത്രിമം നട​ത്തി​യ​തായി ഇതു​വരെ ക​ണ്ടെത്തി​യി​ട്ടി​ല്ല. 2016 മാർച്ച് മാസ​ത്തിൽ തയ്യാ​റാ​ക്കിയ സോഫ്റ്റ്‌വെയർ പ്രോഗ്രാ​മി​ലു​ണ്ടായ സാങ്കേ​തിക പിഴ​വാണ് ഇതിന് കാര​ണ​മെ​ന്നാണ് വിദഗ്ദ്ധ സമി​തി​യുടെ റിപ്പോർട്ട് അന്വേ​ഷണം തുട​രു​ക​യാ​ണ്. സോഫ്റ്റ്‌വെയർ പ്രോഗ്രാം വേണ്ടത്ര ജാഗ്ര​ത​യോടെ നട​പ്പി​ലാ​ക്കാ​തി​രു​ന്ന​ത് ​മൂലം സംഭ​വിച്ച തക​രാ​റു​കളെ ഊതി​പ്പെ​രു​പ്പി​ച്ചാണ് സർവ​ക​ലാ​ശാ​ലയ്ക്കെതിരെ ആശ​ങ്ക​കൾ സൃഷ്ടി​ക്കു​ന്ന​ത്.. ജന​സേ​വ​ന​കേന്ദ്രം വഴി വിദ്യാർത്ഥി​കൾ ഫീസ​ട​ച്ച​പ്പോ​ഴുണ്ടായ പാക​പ്പി​ഴയും സോഫ്റ്റ്‌വെയർ അപാ​ക​ത​യാ​ലാണ് സംഭ​വി​ച്ച​തെന്ന് കണ്ടെത്തി​യി​ട്ടുണ്ട്. 2016 ൽ സർവ​ക​ലാ​ശാ​ല​യിൽ ഈ സോഫ്റ്റ്‌വെയർ പ്രോഗ്രാം നട​പ്പി​ലാ​ക്കിയ കാലത്തെ ചുമ​ത​ല​ക്കാർ പോലും അപ​വാദ പ്രച​ര​ണ​വു​മായി മുന്നിട്ട് നിൽക്കു​ന്ന​തിൽ സെനറ്റ് ഉത്കണ്ഠ പ്രകടിപ്പിച്ചു..