തിരുവനന്തപുരം രാജ്യത്തിന് മാതൃകയായി ഉയർന്നുനിൽക്കുന്ന കേരള സർവകലാശാലയെ . അനാവശ്യ വിവാദങ്ങളുയർത്തി അപകീർത്തിപ്പെടുത്തരുതെന്ന് വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻപിളളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെനറ്റ് യോഗം ഏകകണ്ഠമായി അഭ്യർത്ഥിച്ചു.
മോഡറേഷൻ മാർക്ക് സംബന്ധിച്ച് ഉയർന്നുവന്ന പ്രശ്നങ്ങളിൽ ആരെങ്കിലും ബോധപൂർവ്വം കൃത്രിമം നടത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. 2016 മാർച്ച് മാസത്തിൽ തയ്യാറാക്കിയ സോഫ്റ്റ്വെയർ പ്രോഗ്രാമിലുണ്ടായ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് അന്വേഷണം തുടരുകയാണ്. സോഫ്റ്റ്വെയർ പ്രോഗ്രാം വേണ്ടത്ര ജാഗ്രതയോടെ നടപ്പിലാക്കാതിരുന്നത് മൂലം സംഭവിച്ച തകരാറുകളെ ഊതിപ്പെരുപ്പിച്ചാണ് സർവകലാശാലയ്ക്കെതിരെ ആശങ്കകൾ സൃഷ്ടിക്കുന്നത്.. ജനസേവനകേന്ദ്രം വഴി വിദ്യാർത്ഥികൾ ഫീസടച്ചപ്പോഴുണ്ടായ പാകപ്പിഴയും സോഫ്റ്റ്വെയർ അപാകതയാലാണ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016 ൽ സർവകലാശാലയിൽ ഈ സോഫ്റ്റ്വെയർ പ്രോഗ്രാം നടപ്പിലാക്കിയ കാലത്തെ ചുമതലക്കാർ പോലും അപവാദ പ്രചരണവുമായി മുന്നിട്ട് നിൽക്കുന്നതിൽ സെനറ്റ് ഉത്കണ്ഠ പ്രകടിപ്പിച്ചു..