ടൈംടേബിൾ
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം (മേഴ്സിചാൻസ് - റണ്ണിംഗ് സ്കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾ ജനുവരി 6, 8, 10 തീയതികളിലേയ്ക്ക് മാറ്റി.
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
സർവകലാശാലയുടെ കീഴിലുളള കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് 2019 - 20 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിൻസിപ്പൽമാരുടെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് സർവകലാശാലയിൽ ഡിസംബർ 21 ന് മുമ്പായി സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/- രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 21. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി റഗുലർ പരീക്ഷയുടെ (2016 അഡ്മിഷൻ) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ ഡിസംബർ 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ ഡിസംബർ 11 വരെയും അപേക്ഷിക്കാം.