mullappally

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ) അടിയന്തരമായി ഓഡിറ്റ് നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സി.എ.ജി ഓഡിറ്റ് തടഞ്ഞ കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യണം. കിയാൽ സ്വകാര്യ കമ്പനിയല്ലെന്നും സി.എ.ജി ഓഡിറ്റ് തടഞ്ഞാൽ കിയാൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്ര കമ്പനി കാര്യാലയം, കിയാൽ എം.ഡിക്ക് മുന്നറിയിപ്പ് നല്കിയത്. 2016-17, 2017-18 വർഷങ്ങളിൽ ഓഡിറ്റ് ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിൽ കിയാൽ ചെയർമാൻ മുഖ്യമന്ത്രിയെയും ബോർഡ് അംഗങ്ങളായ അഞ്ചു മന്ത്രിമാരെയും പ്രോസിക്യൂട്ട് ചെയ്യണം.വിമാനത്താവളത്തിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾ മറച്ചുവയ്ക്കാനാണ് ഓഡിറ്റിംഗിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നത്. ഇവയെല്ലാം ഉടനെ പുറത്തുവരുമെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.